ആത്മീയ ചികിത്സക്കെന്ന പേരിലെത്തി പീഡനം: പ്രതി റിമാന്‍ഡില്‍

Posted on: April 9, 2016 9:40 am | Last updated: April 9, 2016 at 9:40 am

mlp- peedana prathi salam baqaviകൊണ്ടോട്ടി: വിധവയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിഘടിത പണ്ഡിതന്‍ അറസ്റ്റില്‍. നിലമ്പൂര്‍ മുക്കട്ട കേരള എസ്‌റ്റേറ്റില്‍ മുതുകോടന്‍ അബ്ദുസ്സലാം ബാഖവി (37) യാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വീട്ടില്‍ ആത്മീയ ചികിത്സക്കെത്തിയാണ് ഇദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് താമസിക്കുന്ന ഇവരുടെ സഹോദരിയുമായും ഇയാള്‍ പരിചയം സ്ഥാപിച്ചു. ‘ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയാല്‍ വിവാഹം കഴിക്കാമെന്ന് ഇയാള്‍ ഇവരോടും ഉറപ്പ് നല്‍കി. രണ്ട് പേര്‍ക്കുമുണ്ടായ അനുഭവം സഹോദരിമാര്‍ ബന്ധുക്കളോട് പറഞ്ഞതോടെയാണ് ഇയാളുടെ തനിനിറം വ്യക്തമാകുന്നത്. സഹോദരിമാരുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ ചികിത്സക്കെന്ന പേരില്‍ ഇവിടെ എത്താറുള്ളതായി പറയപ്പെടുന്നു.
മലപ്പുറം ജില്ലയിലെ വിവിധ പള്ളികളില്‍ ഇമാമായി ജോലി ചെയ്തിരുന്ന ഇയാളെ സ്വഭാവദൂഷ്യം കാരണം അവിടങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കിയിരുന്നു. സി ഐ പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.