Connect with us

Kerala

ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

Published

|

Last Updated

പാലക്കാട്: ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് കെപിസിസിയെ അറിയിച്ചു.
നേരത്തെ ഒറ്റപ്പാലത്തെ പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ശാന്ത ജയറാമിന് പകരം മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചനടത്തിവരുന്നു. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ മത്സരിച്ച് 13,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതാക്കള്‍.
ശക്തരായ മറ്റൊരു സ്ഥനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധിക്കുമെന്ന് ഡി.സി.സിയും നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ അമ്പലപ്പുഴ സീറ്റിലായിരുന്നു ഷാനിമോളെ പരിഗണിച്ചിരുന്നത്.