Connect with us

International

യുഎസ് വ്യോമതാവളത്തില്‍ വെടിവയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ടെക്‌സസ്: യുഎസ് ടെക്‌സസിലെ സാന്‍ അന്റോണിയോ വ്യോമതാവളത്തിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാളെ വെടിവച്ചുകൊന്നശേഷം അക്രമി ജീവനൊടുക്കുകയായിരുന്നെന്നാണ് സൂചന. ഇതേതുടര്‍ന്ന് വ്യോമതാവളം അടച്ചു. വെടിവെയ്പ്പിനു പിന്നാലെ സമീപത്തെ സ്‌കൂളുകളും ഡേ കെയറുകളും അടച്ചു.

2009ല്‍ ടെക്‌സസിലെ വ്യോമതാവളത്തില്‍ സൈനിക മനോരോഗ വിദഗ്ധന്‍ മേജര്‍ നിദാല്‍ ഹസന്‍ നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.