ലുലു ബര്‍വ സിറ്റി ബ്രാഞ്ചിന് ഐ എസ് ഒ

Posted on: April 8, 2016 9:03 pm | Last updated: April 9, 2016 at 2:55 pm
SHARE
ഐ എസ് ഒ സര്‍ട്ടിഫിക്കറ്റുമായി ലുലു മാനേജ്‌മെന്റ്, സ്റ്റാഫ് പ്രതിനിധികള്‍
ഐ എസ് ഒ സര്‍ട്ടിഫിക്കറ്റുമായി ലുലു മാനേജ്‌മെന്റ്, സ്റ്റാഫ് പ്രതിനിധികള്‍

ദോഹ: ഭക്ഷ്യ സുരക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിനുള്ള അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് ഐ എസ് ഒ 22000 (ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍) ആന്‍ഡ് എച്ച് എ സി സി പി സ്റ്റാന്റേര്‍ഡ്‌സ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബര്‍വ സിറ്റി ബ്രാഞ്ചിന് ലഭിച്ചു. ലുലു അല്‍ഖോര്‍ ബ്രാഞ്ചിന് കഴിഞ്ഞ വര്‍ഷം ഈ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ഖത്വറില്‍ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായി ലുലു.
ബര്‍വ സിറ്റി ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ക്വാളിറ്റി ആസ്ട്രിയ ഗള്‍ഫ് ജനറല്‍ മാനേജര്‍ സുനില്‍ സകരിയയില്‍ നിന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. ക്വാളിറ്റി ആസ്ട്രിയ ഗള്‍ഫ് ടെക്‌നിക്കല്‍ മാനേജര്‍ പ്രഭാത് ഡിസില്‍വ, അഡ്്മിന്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ അയോണ്‍ ഗ്രിഗര്‍ തുബാന്‍സ, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ഷൈജന്‍ എം ഒ, റീജ്യനല്‍ ഡയറക്ടര്‍ ഷാനവാസ് പി എം, റീജ്യനല്‍ മാനേജര്‍ കീത്ത് സ്മിത്ത്, സ്റ്റാഫ് പ്രതിനിധികള്‍ സംബന്ധിച്ചു.
സുരക്ഷിതമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മുഹമ്മദ് അല്‍താഫ് പറഞ്ഞു.
അംഗീകാരത്തിനു പ്രയത്‌നിച്ച ഭക്ഷ്യ സുരക്ഷാ ടീം, തൊഴിലാളികള്‍ എന്നിവരെ ക്വാളിറ്റി ആസ്ട്രിയക്ക് വേണ്ടി അഭിനന്ദിക്കുന്നതായി സുനില്‍ സകരിയ പറഞ്ഞു.