പഠാന്‍കോട്ട്: മസൂദ് അസ്ഹറിന് എന്‍ഐഎ കോടതിയുടെ അറസ്റ്റ് വാറണ്ട്

Posted on: April 8, 2016 8:42 pm | Last updated: April 8, 2016 at 8:42 pm
SHARE

Maulana-Masood-Azhar-1.jpg.image.784.410ന്യൂഡല്‍ഹി: പഠാന്‍ കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മസൂദ് അസ്ഹര്‍,അബ്ദുല്‍ റഊഫ്,കാഷിഫ് ജാന്‍,ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസ്ഹര്‍ ആണെന്നാണ് ഇന്ത്യയുടെ നിഗമനം.