ബിജെപി പുതിയ നാല് സംസ്ഥാന അധ്യക്ഷന്‍മാരെ നിശ്ചയിച്ചു

Posted on: April 8, 2016 7:00 pm | Last updated: April 8, 2016 at 7:00 pm
SHARE

bs-yeddyurappa_650x400_41442149116ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ സംസ്ഥാന അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. കര്‍ണാടക, പഞ്ചാബ്, തെലുങ്കാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിഎസ് യദിയൂരപ്പയാണ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍.

അഴിമതിയാരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന യദിയൂരപ്പ പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2014ലാണ് യദിയൂരപ്പ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. നാലാം തവണയാണ് യദിയൂരപ്പ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്.

പഞ്ചാബില്‍ വിജയ് സാംപ്ല, തെലുങ്കാനയില്‍ ഡോ. കെ ലക്ഷ്മണ്‍, അരുണാചല്‍ പ്രദേശില്‍ താപിര്‍ ഗാവോ എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട പുതിയ സംസ്ഥാന അധ്യക്ഷന്‍മാര്‍.