സ്‌പൈസ്‌ജെറ്റ് വിമാനക്കമ്പനിയും ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു

Posted on: April 8, 2016 6:54 pm | Last updated: April 9, 2016 at 11:16 am

spicejet_650x400_41425837585

ന്യൂഡല്‍ഹി: ഇന്‍ഡിഗോയ്ക്കു പിന്നാലെ സ്‌പൈസ്‌ജെറ്റ് വിമാനക്കമ്പനിയും ടിക്കറ്റ് റദ്ദാക്കല്‍(Ticket cancellation charges)ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു. 350 രൂപ വര്‍ധിപ്പിച്ച് 2,250ലാണ് ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്ത്യശാസന കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ടിക്കറ്റ് വിമാന കമ്പനികള്‍ റദ്ദാക്കല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്.

ആഭ്യന്തര ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 2,250 രൂപയും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 2,500 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഏഴു മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ്.