ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

Posted on: April 8, 2016 6:41 pm | Last updated: April 8, 2016 at 6:41 pm
SHARE

UBER taxiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. വാഹനത്തില്‍ യാത്ര ചെയ്തവരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡല്‍ഹിയിലെ നജഫ്ഗഡ് പ്രദേശത്ത് നിന്നുള്ള രണ്ട് കൗമാരക്കാരാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടാക്‌സി ബുക്ക് ചെയ്തത്. യാത്രക്കിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇവര്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നവെന്നാണ് പ്രാഥമിക നിഗമനം.