Connect with us

Business

സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: സെന്‍സെക്‌സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 11.58 പോയിന്റ് താഴ്ന്ന് 24,673ലും നിഫ്റ്റി 8.75 പോയിന്റ് ഉയര്‍ന്ന് 7555.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1468 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1052 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലുപിന്‍, എംആന്റ്എം, എന്‍ടിപിസി, ഭേല്‍ തുടങ്ങിയവ രണ്ട് മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കി. ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.