നുസ്രതുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ്: എജി ബഷീര്‍ പ്രസിഡണ്ട്, ശംസുദ്ദീന്‍ കല്ലായി ജനറല്‍ സെക്രട്ടറി

Posted on: April 8, 2016 4:59 pm | Last updated: April 8, 2016 at 4:59 pm
SHARE

കുവൈറ്റ് സിറ്റി : മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ നീലേശ്വരം കോട്ടപ്പുറം അനച്ചാല്‍ നുസ്രതുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രണ്ടാമത്തെ കമ്മിറ്റി കുവൈറ്റില്‍ നിലവില്‍ വന്നു. കുവൈറ്റ് ഫഹാഹില്‍ നടന്ന കമ്മിറ്റി രൂപീകരണ യോഗം അഹമദ് കല്ലായിയുടെ അധ്യക്ഷതയില്‍ അഹമദ് കെ മാണിയൂര്‍ ഉല്‍ഘാടനം ചെയ്തു. ഇസ്ഹാഖ് മൗലവി ,അഷറഫ് മൗലവി, മുനീര്‍ കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചൂ. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എജി ബഷീര്‍ ,ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കല്ലായി ,ട്രഷറര്‍ റിയാദ് കല്ലായി ,ജോയിന്‍ സെക്രട്ടറി നിസാര്‍ പി ,സഹീര്‍ എ ജി ,വൈസ് പ്രസിഡണ്ട് ഫൈസല്‍ കല്ലായി ,അഷ്‌റഫ് ഉഗ്രാണി ,മുഖ്യ രക്ഷാധികാരി അഹമദ് കെ മാണിയൂര്‍ , രക്ഷാധികാരികള്‍ അഷ്‌റഫ് കല്ലായി ,അബ്ദുല്‍ കരീം, ഹൈദര്‍ ആനച്ചാല്‍ ,ഖാദര്‍ എന്‍ പി ഓര്‍ച്ച,എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാവി പദ്ധതികള്‍ അഹമദ് കല്ലായി വിശദികരിച്ചൂ.ഖത്തര്‍ ,മലേഷ്യ, സൗദി അറേബ്യ,യൂറോപ്പ് എന്നിവിടങ്ങളില്‍ പുതിയ കമ്മിറ്റി രൂപികരണ പദ്ധതി യോഗം ആസൂത്രണം ചെയ്തു .