Connect with us

Gulf

ഒഴുകി നടക്കുന്ന ആദ്യ വില്ല ദുബൈയില്‍ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: കരയില്‍നിന്ന് നാലു കിലോമീറ്ററോളം കടലിനുള്ളിലായി ഒഴുകി നടക്കുന്ന ലോകത്തിലെ ആദ്യ വില്ല ദുബൈയില്‍ ഒരുങ്ങുന്നു. ദ ഫ്‌ളോട്ടിംഗ് സീഹോഴ്‌സ് എന്ന പേരിലാണ് ദ വേള്‍ഡ് ഐലന്റ് പ്രൊജക്ടിന്റെ ഭാഗമായി വില്ല പണിയുന്നത്. മൊത്തം 42 വില്ലകളാണ് ഈ വിഭാഗത്തില്‍ നിര്‍മിക്കുക. 50 ലക്ഷം ദിര്‍ഹം വീതമാണ് ഇവക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം നടന്ന ദുബൈ ഇന്റര്‍നാഷ്ണല്‍ ബോട്ട് ഷോയിലാണ് നിര്‍മാണ കമ്പനിയായ ക്ലെയിന്‍ഡിന്‍സ്റ്റ് ഗ്രൂപ്പ് ഇത് അവതരിപ്പിച്ചത്. ഓരോ വില്ലയും രൂപകല്‍പന ചെയ്യുന്നതും നിര്‍മിക്കുന്നതും ദുബൈ മരിടൈം സിറ്റിയിലെ ഡ്രൈ ഡോക്കിലാണ്. മൂന്നു നിലകളിലുള്ള വില്ലകളുടെ താഴെ നില വെള്ളത്തിനടിലായിരിക്കുമെന്നും നിര്‍മാണ കമ്പനി വ്യക്തമാക്കി.

Latest