സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനത്തിന് സുപ്രീം കോടതി അനുമതി

Posted on: April 8, 2016 1:46 pm | Last updated: April 9, 2016 at 9:43 am
SHARE

supreme court1ന്യൂഡല്‍ഹി: കേരള തീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി. സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടൈല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്താ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

പൊതുമേഖലാ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നടത്താനാണ് സുപ്രീംകോടതി അനുമതി. ഈ കമ്പനികള്‍ക്ക് ഏതൊക്കെ മേഖലയില്‍ ഖനനം നടത്താമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. താക്കൂറിന്റെ നിലപാടിനോട് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും യോജിച്ചു. എന്നാല്‍, ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഭാനുമതി വിയോജിപ്പ് രേഖപ്പെടുത്തി. ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഭാനുമതിയുടെ വിയോജിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here