Connect with us

Kerala

മാണിയുടെ ഹരജി തള്ളി ; വിജിലന്‍സ് നടപടിയ്ക്ക് സ്റ്റേ ഇല്ല

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹരജി  ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതി നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍ നടപടികളുമായി തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് മുന്നോട്ട് പോവാമെന്നും ജസ്റ്റിസ് പി.ഡി.രാജന്‍ പറഞ്ഞു.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. മാണിയുടെ ആവശ്യം അടിയന്തര പ്രാധാന്യമുള്ളതല്ല. വിവിധ കേസുകളിലെ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തിലധികം ഹര്‍ജികള്‍ കോടതിയുടെ മുന്നിലുണ്ട്. അതിലൊന്നും തീരുമാനം കൈക്കൊള്ളാതെ മാണിയുടെ ഹര്‍ജി മാത്രം ഉടന്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൂടാതെ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ എസ്പി സുകേശനെതിരെയുളള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് അടിസ്ഥാന തത്വങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബിജു രമേശും, എസ്.പി ആര്‍ സുകേശനും കൂടിക്കാഴ്ച നടത്തിയെന്ന ദൃശ്യങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും ഹൈക്കോടതി ചോദിച്ചു.

സുകേശനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകളില്ലെന്ന് സര്‍ക്കാരും
ക്രൈബ്രാഞ്ചും കോടതിയെ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അന്വേഷണ ഘട്ടത്തില്‍ പിടിച്ചെടുത്ത സിഡികള്‍ ക്രൈബ്രാഞ്ച്‌ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശാസ്ത്രീയമായ പരിശോധനകള്‍ നടത്താതെ, ഒരു സിഡി മാത്രം ഹാജരാക്കിയിട്ട് എന്താണ് കാര്യമെന്നും ചോദിച്ച ഹൈക്കോടതി പ്രൊസിക്യൂഷനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. എന്തുകൊണ്ടാണ് ബിജുരമേശിനെതിരെ അന്വേഷണം നടത്താത്തതെന്നും കോടതി ചോദിച്ചു.

Latest