ഐ പി എല്‍ ഉത്സവ്‌

ഐ പി എല്‍ ഒമ്പതാം എഡിഷന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റൈസിംഗ് പൂനെ ജയ്ന്റ്‌സിനെ നേരിടും
Posted on: April 8, 2016 6:00 am | Last updated: April 8, 2016 at 12:44 am
SHARE

ipl-9-logoമുംബൈ: ട്വന്റി20 ലോകകപ്പിലെ ആവേശക്കാഴ്ചകള്‍ മനസ്സില്‍ നിന്ന് മായും മുമ്പെ കുട്ടിക്രിക്കറ്റില്‍ ഇതാ അടുത്ത പൂരം തുടങ്ങുകയായി. ഐ പി എല്‍ ഒമ്പതാം സീസണിന് നാളെ മുംബൈയില്‍ തുടക്കം. വരാനിരിക്കുന്നത് സിക്‌സറുകളുടെയും ബൗണ്ടറികളുടെയും പെരുമഴ. ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ സാന്നിധ്യമാണ് ഐ പി എല്ലിനെ വ്യത്യസ്തമാക്കുന്നത്.
നാളെ വൈകീട്ട് എട്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ടീമായ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വാംഖഡെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം നടക്കുന്നത്. വരള്‍ച്ച രൂക്ഷമായ മുംബൈയില്‍ ഐ പി എല്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ വലിയ എതിര്‍പ്പുകളുയര്‍ന്നു. ഒടുവില്‍ ഉദ്ഘാടന മത്സരത്തിന് ബോംബെ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് മുംബൈ ടീമിന്റെ നായകന്‍. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പുനെയെ നയിക്കും. ഇത്തവണ രണ്ട് ടീമുകള്‍ പുതുതായി എത്തിയിരിക്കുന്നു. പുനെ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സുമാണവ. ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് ഈ ടീമുകളെ ഉള്‍പ്പെടുത്തിയത്.
ഐ പി എല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സുരേഷ് റെയ്‌നയാണ് ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍. ഈ ടീമുകള്‍ക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗഌര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ഓരോ ടീമുകളും ഹോം, എവേ അടിസ്ഥാനത്തില്‍ പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. മേയ് 29ന് വാംഖഡെയിലാണ് ഫൈനല്‍.
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
ഉടമ: ജി എം ആര്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കോച്ച്: പാഡി ഉപ്ടണ്‍, മികച്ച പ്രകടനം: 2008, 2009 സെമി ഫൈനലിസ്റ്റ്
ടീം: സഹീര്‍ ഖാന്‍ (ക്യാപ്റ്റന്‍), ജെ പി ഡുമിനി, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, മായങ്ക് അഗര്‍വാള്‍, നഥാന്‍ കോള്‍ട്ടര്‍ നില്‍, ക്വുന്റന്‍ ഡി കോക്ക്, ഇമ്രാന്‍ താഹിര്‍, ശ്രേയസ് അയ്യര്‍, മഹിപാല്‍ ലോംറൊര്‍, ചാമ മിലിന്ദ്, അമിത് മിശ്ര, മുഹമ്മദ് ഷാമി, ക്രിസ് മോറിസ്, ഷഹബാസ് നദീം, കരുണ്‍ നായര്‍, പവന്‍ നേഗി, റിഷബ് പന്ത്, ജോയല്‍ പാരിസ്, പ്രത്യുഷ് സിംഗ്, സഞ്ജു സാംസണ്‍, പവന്‍ സുയല്‍, ജയന്ത് യാദവ്, അഖില്‍ ഹെര്‍വാദ്കര്‍, ഖലീല്‍ അഹ്മദ്, സാം ബില്ലിംഗ്‌സ്.
ഗുജറാത്ത് ലയണ്‍സ്
ഉടമ: ഇന്‍ഡക്‌സ് ടെക്‌നോളജീസ്, കോച്ച്: ബ്രാഡ് ഹോഡ്ജ്.
ടീം: സുരേഷ് റെയ്‌ന (ക്യാപ്റ്റന്‍), ഡെയ്ന്‍ ബ്രാവോ, ജെയിംസ് ഫോക്‌നര്‍, അരോണ്‍ ഫിഞ്ച്, ഇശാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശതബ് ജക്കാത്തി, ദിനേശ് കാര്‍ത്തിക്, ബ്രണ്ടന്‍ മക്കെല്ലം, ഡ്വെയ്ന്‍ സ്മിത്ത്, ഡെയ്ന്‍ സ്റ്റെയ്ന്‍, ശിവില്‍ കൗഷിക്ക്, ധവാന്‍ കുല്‍ക്കര്‍ണി, അക്ഷദീപ് നാഥ്, പരസ് ദോഗ്ര, എകലവ്യ ഭിവണ്ടി, പ്രവീണ്‍ കുമാര്‍, ശരബ്ജിത്ത് ലാഡ്ഡ, അമിത് മിശ്ര, ബ്രദീപ് സാംഗ് വാന്‍, ജയദേവ് ഷാ, ഉമംഗ് ശര്‍മ, പ്രവീണ്‍ താംബെ, അന്‍ഡ്രു ടെയ്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ഉടമ: കെ പി എച്ച് ഡ്രീം ക്രിക്കറ്റ് പ്രൈ. ലിമി. കോച്ച്: സഞ്ജയ് ബംഗാര്‍. മികച്ച പ്രകടനം: 2014 റണ്ണേഴ്‌സ് അപ്പ്
ടീം: ഡേവിഡ് മില്ലര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ അബോട്ട്, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അക്‌സര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, മുരളി വിജയ്, മന്നന്‍ വോറ, അനുരീത് സിംഗ്, അര്‍മീന്‍ ജഅ്ഫര്‍, ഫര്‍ഹാന്‍ ബെഹാര്‍ദീന്‍, കെ സി കാര്‍ലപ്പ, ഋഷി ധവാന്‍, ഗുര്‍കീരത്ത് മാന്‍ സിംഗ്, നിഖില്‍ നായ്ക്, പ്രദീപ് സാഹു, സന്ദീപ് ശര്‍മ, മാര്‍കസ് സ്‌റ്റോയിന്‍സ്, സ്വപ്‌നില്‍ സിംഗ്, ഷര്‍ദുല്‍ താക്കൂര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഉടമ: കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈ. ലിമി. കോച്ച്: ട്രവര്‍ ബെയ്‌ലിസ്സ്
മികച്ച പ്രകടനം: 2012, 2014 ജേതാക്കള്‍
ടീം: ഗൗംതം ഗംഭീര്‍ (ക്യാപ്റ്റന്‍), അന്ദ്രെ റസ്സല്‍, യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, പീയുഷ് ചാവ്‌ല, ജോണ്‍ ഹേസ്റ്റിംഗ്, ബ്രാഡ് ഹോഗ്, ജോസണ്‍ ഹോള്‍ഡര്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, കുല്‍ദീപ് യാദവ്, ക്രിസ് ലിന്‍, മനന്‍ ശര്‍മ, മോണെ മോര്‍ക്കല്‍, കോളിന്‍ മണ്‍റോ, സുനില്‍ നരെയ്ന്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, അംങ്കിത് രജ്പൂത്, രാജ്‌ഗോപാല്‍ സതീഷ്, ശാകിബ് അല്‍ അസന്‍, ജയ്‌ദേവ് ഉനദ്കട്, സൂര്യകുമാര്‍ യാദവ്,
മുംബൈ ഇന്ത്യന്‍സ്
ഉടമ: ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സ് പ്രൈ. ലിമി. കോച്ച്: റിക്കി പോണ്ടിംഗ്, മികച്ച പ്രകടനം: 2015, 2013 ജേതാക്കള്‍
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്‌സണ്‍, ജസ്പ്രീത് ബ്രുംമ്‌റ, ലെന്‍ഡി സിമ്മണ്‍സ്, ടിം സൗത്തി, ജോസ് ബട്‌ലര്‍, ഉന്‍മുക്ത് ചന്ദ്, ശ്രേയസ് ഗോപാല്‍, ഹര്‍ഭജന്‍ സിംഗ്, കിഷോര്‍ കാമത്ത്, സിദ്ദേഷ് ലാദ്, മിച്ചല്‍ മെക്ലാനെഗാന്‍, ലസിത് മലിംഗ, ഹര്‍ദിക് പാണ്ഡ്യ, അമ്പാട്ടി റായിഡു, ക്രുനാല്‍ പാണ്ഡ്യ, പാര്‍ഥിവ് പട്ടേല്‍, കീറണ്‍ പൊള്ളാര്‍ഡ്, ദിപക് പുന്‍ല, നിതിഷ് രാമ, ജിതേഷ് ശര്‍മ, നാഥു സിംഗ്, ജഗദീഷ സുച്ചിത്ത്, വിനയ് കുമാര്‍, മര്‍ചന്റ് ഡി ലാംഗെ.
റൈസിംഗ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്
ഉടമ: ആര്‍ പി എസ് ജി ഗ്രൂപ്പ്, കോച്ച്: സ്റ്റീഫന്‍ ഫ്‌ളെമിംഗ്.
ടീം: എം എസ് ധോണി (ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, ആല്‍ബി മോര്‍ക്കല്‍, ഈശ്വര്‍ പാണ്ഡ, ഇര്‍ഫാന്‍ പത്താന്‍, ത്രിസര പെരേര, കെവിന്‍ പീറ്റേഴ്‌സണ്‍, അജിന്‍ക്യ രഹാനെ, ഇശാന്ത് ശര്‍മ, ആര്‍ പി സിംഗ്, സ്റ്റീവ് സ്മിത്ത്, അങ്കിത് ശര്‍മ, ബാബ അപരാജിത്, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗന്‍ അശ്വിന്‍, അന്‍കുഷ് ബെയ്ന്‍സ്, രജത് ഭാട്യ, സ്‌കോട്ട് ബൊലന്‍ഡ്, ദീപക് ചാഹര്‍, അശോക് ദിന്‍ഡ, ഫ്രന്‍കോയിസ് ഡുപ്ലെസിസ്, പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്, ജാസ്‌കരന്‍ സിംഗ്, സൗരഭ് തിവാരി, ആഡം സാംപ.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഉടമ: റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈ. ലിമി. കോച്ച്: ഡാനിയല്‍ വെട്ടോറി, ഐ പി എല്‍ ബെസ്റ്റ്: 2009. 2011 ഫൈനലിസ്റ്റ്
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സണ്‍, വരുണ്‍ ആരോണ്‍, അബു നഷിം, ശ്രീനാഥ് അരവിന്ദ്, സാമുവന്‍ ബദ്രീ, സ്റ്റുവര്‍ട്ട് ബിന്നി, യുസ്‌വേന്ദ്ര ചാഹല്‍, പ്രവീണ്‍ ഡുബെ, ത്രാവിസ് ഹെഡ്, ഇഖ്ബാല്‍ അബ്ദുല്ല, ജേദാര്‍ ജാദവ്, അക്ഷയ് കാര്‍നെവാര്‍, സര്‍ഫറാസ് ഖാന്‍, വിക്രംജീത് മാലിക്, മന്‍ദീപ് സിംഗ്, അദം മില്‍നെ, ഹര്‍ഷല്‍ പട്ടേല്‍, ലോകേഷ് രാഹുല്‍, പര്‍വേസ് റസൂല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സച്ചിന്‍ ബേബി, മിച്ചല്‍ സ്റ്റാര്‍ച്, വികാസ് ടോക്കസ്, ഡേവിഡ് വീസ്
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
ഉടമ: സണ്‍ ടി വി നെറ്റ് വര്‍ക്ക്, കോച്ച്: ടോം മൂഡി,ഐ പി എല്‍ മികച്ച പ്രകടനം: 2013 പ്ലെഓഫ്‌സ്.
ടീം: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, യുവ്്‌രാജ് സിംഗ്, കെയ്ന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, നമന്‍ ഓജ, ആദിത്യ താരെ, ഇയാന്‍ മോര്‍ഗന്‍, മുഫ്താഫിസുര്‍ റഹ്മാന്‍, ആശിഷ് നെഹ്‌റ, വിജയ് കുമാര്‍, കരണ്‍ ശര്‍മ, ബരിന്ദര്‍ സ്രാന്‍, തിരുമലസെട്ടി സുമന്‍, ബിപുല്‍ ശര്‍മ, റിക്കി ഭുല്‍, ബെന്‍ കട്ടിംഗ്, മോയിസസ് ഹെന്‍ റിക്വസ്, ദീപക് ഹൂഡ, സിദ്ധാര്‍ഥ് കൗള്‍, അഭിമന്യു മിഥുന്‍,

 

LEAVE A REPLY

Please enter your comment!
Please enter your name here