എസ് വൈ എസ് ധര്‍മസഞ്ചാരം: മൂന്നാംഘട്ടം തൃശൂരില്‍ തുടക്കമായി

Posted on: April 8, 2016 12:23 am | Last updated: April 8, 2016 at 12:23 am
SHARE
എസ് വൈ എസ് ധര്‍മസഞ്ചാരത്തിന് തൃശൂര്‍ സോണ്‍ പെരിങ്ങോട്ടുകരയില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പ്രകടനം
എസ് വൈ എസ് ധര്‍മസഞ്ചാരത്തിന് തൃശൂര്‍ സോണ്‍ പെരിങ്ങോട്ടുകരയില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പ്രകടനം

തൃശൂര്‍: യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത്‌നിന്ന് ആരംഭിച്ച ധര്‍മ സഞ്ചാരത്തിന്റെ മൂന്നാം ഘട്ടത്തിന് തൃശൂരില്‍ തുടക്കമായി. പാലക്കാട് ജില്ലയിലെ നാല് സോണുകള്‍ ഉള്‍പ്പെടെ 90 സോണുകളില്‍ സംസ്ഥാന നേതാക്കളുടെ ധര്‍മ സഞ്ചാരം പൂര്‍ത്തിയായി. മൂന്നാംഘട്ടം ഞായറാഴ്ച കോട്ടയം ജില്ലയില്‍ പൂര്‍ണമാകും. 14, 15 തീയതികളില്‍ ധര്‍മ സഞ്ചാരം തിരുവനന്തപുരത്ത് സമാപിക്കും. ഇന്നലെ തൃശൂര്‍ ജില്ലയിലെ ആറ് സോണുകളില്‍ പര്യടനം പൂര്‍ത്തിയാക്കി.
ഉച്ചക്ക് 2.30ന് ചേലക്കരയിലായിരുന്നു തുടക്കം. കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറി കാന്തപുരം എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയും ചാവക്കാട് കേന്ദ്ര മുശാവറ അംഗം ടി പി അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാടും ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സോണ്‍ പെരിങ്ങോട്ടുകര ശാന്തി പാലസില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് എസ് എം ബശീര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് പറവൂര്‍, എം വി സിദ്ദീഖ് കാമില്‍ സഖാഫി എന്നിവര്‍ വിഷയാവതരണം നടത്തി. സോണ്‍ സെക്രട്ടറി ശരീഫ് പാലപ്പിള്ളി, അഡ്വ. പി യു അലി, എം വി എം അശ്‌റഫ്, പി കെ സത്താര്‍, കെ ബി ബശീര്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി കൂരിയാട്, അബ്ദുല്ലക്കുട്ടി ഹാജി, അബ്ദുല്‍വഹാബ് സഅദി പ്രസംഗിച്ചു. ജില്ലയിലെ ആറ് സോണുകളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ത്വാഹാ തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, എം വി സിദ്ദീഖ് കാമില്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി വിഷയാവതരണം നടത്തി.