ഖതര്‍ നാഷനല്‍ ബേങ്ക് അറ്റാദായം 7.1 ശതമാനം ഉയര്‍ന്നു

Posted on: April 7, 2016 8:39 pm | Last updated: April 8, 2016 at 9:56 pm
SHARE

General Economy & Financial Industry In Qatari Capitalദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ ഖത്വര്‍ നാഷനല്‍ ബേങ്കിന്റെ അറ്റാദായത്തില്‍ 7.1 ശതമാനം വര്‍ധന. 2.9 ബില്യന്‍ റിയാലാണ് ബേങ്കിന്റെ മൊത്താലാഭം. ഗള്‍ഫിലെ തന്നെ മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ് ഖത്വര്‍ നാഷനല്‍ ബേങ്ക്. മാര്‍ച്ച് 31 വരെയുള്ള ഫിനാന്‍സ് റിപ്പോര്‍ട്ടാണ് ബേങ്ക് ഇന്നലെ പുറത്തുവിട്ടത്.
ചെലവു ചുരുക്കല്‍ നയവും ശക്തമായ വരുമാന വര്‍ധനാ രീതികളും സ്വീകരിച്ചതാണ് ലാഭം ഉയരാന്‍ സഹായിച്ചതെന്ന് ബേങ്ക് പ്രസ്താവനയില്‍ പറയുന്നു. വരുമാനത്തോതില്‍ 22.7 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബേങ്കിന്റെ ആകെ ആസ്തിയില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് 550 ബില്യന്‍ ഖത്വര്‍ റിയാലിലാണെത്തിയത്.
ബേങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉര്‍ന്ന തോതാണിത്. ലോണ്‍, അഡ്വാന്‍സ് വിഭാഗത്തില്‍ 16.4 ശതമാനം വര്‍ധയുണ്ടായി. നോണ്‍ പെര്‍ഫോമിംഗ് ലോണില്‍ 1.4 ശതമാനം ഇടിവും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here