Connect with us

National

പത്താന്‍കോട്ട്: ഇന്ത്യന്‍ അന്വേഷണസംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയാണ്. പരസ്പര ധാരണകള്‍ അടിസ്ഥാനമാക്കിയല്ല പാക്കിസ്ഥാനില്‍ നിന്ന് സംയുക്ത അന്വേഷണ സംഘം ഇന്ത്യയിലെത്തിയതെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നമാണ് അവിശ്വാസത്തിന് മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പാക് അന്വേഷണസംഘം ഇന്ത്യയിലെത്തിയിരുന്നു. പത്താന്‍കോട്ട് വ്യോമസേനാ താവണം സന്ദര്‍ശിച്ച അന്വേഷസംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പത്താന്‍കോട്ട് ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്നായിരുന്നു പാക് സംഘത്തിന്റെ നിലപാട്.