ജോണി നെല്ലൂരിന് സീറ്റ് നല്‍കാത്തത് ചതിയെന്ന്

Posted on: April 7, 2016 6:45 pm | Last updated: April 7, 2016 at 6:45 pm
SHARE

ദോഹ: ജോണി നെല്ലൂരിന് സീറ്റ് നല്‍കാമെന്നു പറഞ്ഞ് കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഖത്വര്‍ കമ്മിറ്റി പ്രസിഡന്റ് മാത്യു പുല്യാട്ടേല്‍ തരകന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാറിന് പിന്തുണ നല്‍കിയ നേതാവാണ് ജോണി. എല്‍ ഡി എഫില്‍ ഇരുന്നു യു ഡി എഫിനെ തെറിവിളിച്ചു നടന്ന പ്രമേചന്ദ്രനും കൂട്ടര്‍ക്കും ലോക്‌സഭാ സീറ്റ് വെച്ചുനീട്ടി. കോണ്‍ഗ്രസുകാര്‍ പോലും സര്‍ക്കാറിനെതിരെ തിരിഞ്ഞപ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ച ജോണി നെല്ലൂരിനു അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കി അത് കോണ്‍ഗ്രസ് ആ മനുഷ്യനോടു കാണിക്കുന്ന നന്ദികേടാകും. പ്രവാസി കേരള കോണ്‍ഗ്രസ് (ജെ) ദോഹയില്‍ സംഘടനയുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറവത്ത് അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രതിനിധി സംഘം പോകാന്‍ തീരുമാനിച്ചു. മുഹമ്മദ് ഫൈസല്‍ പട്ടാമ്പി, മനോജ് മറ്റപ്പിള്ളി, ജോഷി ജേക്കബ്, ജോമോന്‍ മാത്യു പ്രസംഗിച്ചു.