പുതിയ ആപ്പുമായി വോഡാഫോണ്‍

Posted on: April 7, 2016 6:38 pm | Last updated: April 7, 2016 at 6:38 pm
SHARE

vodafone-foundation-nasscom-launch-social-app-hubദോഹ: ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്പുമായി വോഡാഫോണ്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച മൈ വോഡാഫോണ്‍ ആപ്പ് ഉപയോഗിച്ച് ലൈന്‍ മാനേജ്, ബാലന്‍സ്- യൂസേജ് അറിയുക, ബില്‍ അടക്കല്‍, റീചാര്‍ജ്, വോഡാഫോണ്‍ കസ്റ്റമര്‍ കെയര്‍ ഏജന്റുമായി ചാറ്റിംഗ് തുടങ്ങിയവ സാധ്യമാകും.
പുതിയ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്യലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്പ് അവതരിപ്പിച്ച് വോഡാഫോണ്‍ ഖത്വര്‍ സി ഇ ഒ ഇയാന്‍ ഗ്രേ പറഞ്ഞു. ഉപഭോക്താക്കളാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അല്‍ സദ മുഖ്യപ്രഭാഷണം നടത്തി. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here