Connect with us

National

ഉത്തരാഖണ്ഡ്: രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി വിമര്‍ശം

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതില്‍ കേന്ദ്രത്തിന് ഹൈക്കോടതി വിമര്‍ശം. വിശ്വാസവോട്ട് നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയതിനെന്തിനാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു. കേന്ദ്രം കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ കോടതി നടപടികളുടെ ആവശ്യമുണ്ടാകില്ലായിരുന്നു. ഏപ്രില്‍ 19വരെ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 18 ന് മുമ്പ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ കപടതന്ത്രങ്ങള്‍ നടപ്പിലാക്കരുതെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. അങ്ങനെ ചെയ്താല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും കോടതി കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച രണ്ട് ഹരജികളില്‍ മറുപടി അറിയിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന് ഏപ്രില്‍ 12 വരെ സമയം അനുവദിച്ചു.

Latest