മരുമകളുടെ മരണം: ബിഎസ്പി എംപിയും ഭാര്യയും അറസ്റ്റില്‍

Posted on: April 7, 2016 5:48 pm | Last updated: April 7, 2016 at 5:48 pm
SHARE

crime2ലക്‌നൗ: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബിഎസ്പി എംപിയും ഭാര്യയും അറസ്റ്റിലായി. രാജ്യസഭാ എംപി നരേന്ദ്ര കശ്യപും ഭാര്യയും മകനുമാണ് അറസ്റ്റിലായത്. ബുധനാഴ്ച്ചയാണ് കാശ്യാപിന്റെ മരുമകള്‍ ഹിമാന്‍ഷി (26) വെടിയേറ്റ് മരിച്ചത്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഹിമാന്‍ഷിയെ കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നതായി ഹിമാന്‍ഷിയുടെ ബന്ധുക്കള്‍ പറഞ്ഞു.

എംപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി ഗാസിയാബാദ് സിര്‌റി എസ്പി സല്‍മാന്‍ താജ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ, 304ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here