Connect with us

National

ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസില്‍ കെജ്‌രിവാളിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അഞ്ച് ആം ആദ്മി നേതാക്കള്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മെയ് 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഡല്‍ഹി ക്രിക്കറ്റ് അസോസിയഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ ജയ്റ്റ്‌ലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് കാരണമായത്.

Latest