ഇന്ത്യ – ഒമാന്‍ സൗഹൃദത്തിന്റെ 60ാം വാര്‍ഷികം: പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി

Posted on: April 7, 2016 3:07 pm | Last updated: April 7, 2016 at 3:07 pm
SHARE

oman stampമസ്‌കത്ത്:സൗഹൃദത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യ – ഒമാന്‍ ബന്ധത്തിെന്റ ഓര്‍മക്കായി ഒമാന്‍ പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. 19595ല്‍ ആരംഭിച്ച ഇന്ത്യ – ഒമാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെയും ഒമാന്‍ പോസ്റ്റ് ചീഫ് എക്‌സിക്യൂൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ മാലിക് അബ്ദുല്‍ കരീം അല്‍ ബലൂശിയും ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അലി ബിന്‍ അഹ്മദ് അല്‍ ഈസാഈല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

നയതന്ത്ര മേഖലയിലെ സൗഹൃമടക്കം ഇരു രാജ്യങ്ങളും രൂപപ്പെടുത്തിയ ശക്തമായ ബന്ധത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച പ്രത്യേക ചടങ്ങിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. വാണിജ്യം, നിക്ഷേപം, സാംസ്‌കാരികം, വിനോദ സഞ്ചാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ആറ് പതിറ്റാണ്ടിനിടെ മികച്ച സൗഹൃദമാണ് ഇന്ത്യക്കും ഒമാനും ഇടയില്‍ ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും വികസനത്തിനും ഇത് ഏറെ ഗുണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here