Connect with us

Kannur

കണ്ണൂരിലെ സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ ബോണസ് നല്‍കാനുള്ള നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചു. 7,950 രൂപ ബോണസ് നല്‍കാനാണ് തീരുമാനമായത്. ബുധനാഴ്ചയാണ് ബോണസ് ആവശ്യപ്പെട്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

Latest