4000 കോടി രൂപ തിരിച്ചടക്കാമെന്ന വിജയ് മല്ല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളി

Posted on: April 7, 2016 12:42 pm | Last updated: April 7, 2016 at 7:18 pm
SHARE

VIJAY MALYAന്യൂഡല്‍ഹി: വായ്പയെടുത്ത തുകയില്‍ 4000 കോടി രൂപ തിരിച്ചടക്കാമെന്ന വിജയ് മല്ല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളി. 6000 കോടിയും അതിന്റെ പലിശയുമടക്കം 9,091 കോടി രൂപ തന്നെ മല്ല്യ തിരിച്ചടക്കണമെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ അറിയിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് നിര്‍ദേശം സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്. ഇത് ചര്‍ച്ച ചെയ്യാനായി ഏപ്രില്‍ രണ്ടിന് യോഗം ചേര്‍ന്നിരുന്നതായി ബാങ്കുകള്‍ അറിയിച്ചു. എസ്ബിഐ നേതൃത്വം നല്‍കുന്ന 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു മല്യ നല്‍കാനുള്ളത്.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ 4000 കോടി രൂപ ആറു മാസത്തിനുള്ളില്‍ നല്‍കാമെന്നാണ് മല്യയും, കിങ്ഫിഷര്‍ എയര്‍ലൈന്‍സും പറഞ്ഞത്. ഈ നിര്‍ദേശമാണ് ബാങ്കുകള്‍ തള്ളിയത്. 9000 കോടി രൂപയാണ്
വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലൂടെയാണ് നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടിരുന്നു. മല്യയുടെ വിദേശത്തെ വസ്തുക്കളുടെ മൂല്യം വായ്പാ തുകയിലും അധികമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറയുന്നു.

അതേസമയം, എത്ര തുക നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കണമെന്ന് മല്ല്യയോട് കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാകുന്ന കാര്യത്തിലും മറുപടി നല്‍കണം. മല്ല്യ ഏപ്രില്‍ 21ന് മുന്‍പും ബാങ്കുകള്‍ 25ന് മുന്‍പും നിലപാട് അറിയിക്കണം. കേസ് വീണ്ടും 26ന് പരിഗണിക്കും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പുറമേ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണു സുപ്രീം കോടതിയെ സമീപിച്ചത്.