എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ വധം: രണ്ടുപേരെ പിടികൂടി

Posted on: April 7, 2016 10:57 am | Last updated: April 7, 2016 at 1:05 pm
SHARE

niaന്യൂഡല്‍ഹി: എന്‍ഐഎ (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി) ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് തന്‍സില്‍ അഹമ്മദിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടി. യുപിയിലെ ഷാഷ്പുര്‍, ബറെലി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തായാണ് വിവരം. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആസൂത്രിതമായ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഏപ്രില്‍ മൂന്നിനാണ് മുഹമ്മദ് തന്‍സില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യ ഫര്‍സാനയ്‌ക്കൊപ്പം ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഫര്‍സാന നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്‍സില്‍ പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു.