Connect with us

Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അടപ്പിച്ചു

Published

|

Last Updated

കൊച്ചി: വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളാക്കി മാറ്റി കുറഞ്ഞ നിരക്കില്‍ വിളിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി നല്‍കിയിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അടപ്പിച്ചു. എറണാകുളം നോര്‍ത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍കോഡ് ബിസിനസ് സൊലൂഷന്‍ എന്ന സ്ഥാപനമാണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ്യൂനടത്തിയിരുന്നത്. എക്‌സ്‌ചേഞ്ച് നടത്തിപ്പുകാരനായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ശിഹാബിനെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തു. ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് മോണിറ്റര്‍ സെല്ലിന് ലഭിച്ച പരാതിയിലാണ് ഇന്നലെ പരിശോധ നടത്തിയത്.

സ്ഥാപനത്തില്‍ നിന്നും ലാപ്‌ടോപ്പുകളും, സെര്‍വറുകളും പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കുന്നതിനായി വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുമായി സ്ഥാപനത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന ഇന്റര്‍നെറ്റ് കോളുകള്‍ ലോക്കല്‍ കോളുകളാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കള്‍ക്ക് ഏജന്‍സി നല്‍കിയ രഹസ്യ നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ വായ്പ് എന്ന ഡിവൈസുമായി ബന്ധപ്പെടുത്തിയാണ് ടെലഫോണ്‍ സേവന ദാതാക്കളെ കബളിപ്പിച്ചിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന തുകയുടെ ഒരു വിഹിതം ഏജന്‍സികള്‍ വീതിച്ചെടുക്കും. ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ ലൈസന്‍സിയില്ലാതെ നിയവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് മോണിറ്റര്‍ സെല്‍ ഡപ്യൂട്ടി ഡയറക്ര്‍ ജനറല്‍ വി രഘുനന്ദന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്ന 120 ലധികം കോളുകള്‍ ഒരേ സമയം സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നതായും ദിവസേന ആയിരത്തിലധികം കോളുകള്‍ സ്ഥാപനം വഴി നടത്തിയിരുന്നതായും പറയുന്നു. പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്ത ശിഹാബിനെ്യൂനോര്‍ത്ത് പൊലീസ് സംഘം അറസ്റ്റ് ചെയ്തശേഷം കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.