Connect with us

National

രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചാബിലുള്‍പ്പെടെ രാജ്യത്തെ വന്‍ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വന്‍ ആയുധശേഖരവുമായി മൂന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ പഞ്ചാബ് വഴി ഇന്ത്യയിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്ന റിപ്പോര്‍ട്ട്. പഞ്ചാബ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് ഐ ബി സംശയിക്കുന്നു. ചാവേര്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

JK 01 AB-2654 എന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് ഭീകരര്‍ യാത്ര ചെയ്യുന്നതെന്ന് പഞ്ചാബ് ഡി ജി പി അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചാബ് പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ഈ വാഹനം ചൊവ്വാഴ്ച അര്‍ധരാത്രി ജമ്മു കശ്മീരിലെ ബനിഹാല്‍ ടണല്‍ വഴി കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് പ്രതിരോധ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റ്, മാളുകള്‍, റയില്‍വേ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇത് പതിവ് രീതിയിലുള്ള മുന്നറിയിപ്പ് മാത്രമാണെന്നും സര്‍ക്കാര്‍ പ്രതിസന്ധികളിലാകുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ വരാറുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെട്രോളിന് വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേമുയര്‍ന്നിട്ടുണ്ട്.

Latest