ഐ ലീഗില്‍ സമനിലക്കളി

Posted on: April 7, 2016 4:50 am | Last updated: April 7, 2016 at 12:51 am
SHARE

പൂനെ: ഐ ലീഗ് ഫുട്‌ബോളില്‍ സമനിലക്കളി. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയെ ശിവാജിയന്‍സും സ്‌പോര്‍ട്ടിംഗ് ഗോവയെ ഐസ്വാള്‍ എഫ് സിയും സമനിലയില്‍ കുരുക്കി. ഇരു മത്സരങ്ങളിലും 1-1 ആയിരുന്നു സ്‌കോര്‍. സമനിലയോടെ ഒപ്പമെത്തിയെങ്കിലും മോഹന്‍ ബഗാനാണ് പോയിന്റു പട്ടികയില്‍ മുന്നില്‍. ബഗാനും ബെംഗളൂരുവിനും 26 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബഗാന്‍ മുന്നിലെത്തെുകയായിരുന്നു. 24 പോയിന്റുമായി ഈസ്റ്റ് ബംഗാളാണ് മൂന്നാമത്. 34ാം മിനുട്ടില്‍ യൂജിംങ്‌സണ്‍ ലിംങ്‌ദോയിലൂടെ ബംഗളൂരു മുന്നിലെത്തി. എന്നാല്‍ രണ്ട് മിനുട്ടിനുള്ളില്‍ ഡിപന്‍ഡ ഡിക്ക ശിവാജിയന്‍സിന്റെ സമനില ഗോള്‍ നേടി. 36ാം മിനുട്ടില്‍ ആല്‍ഫ്രഡ് ജാര്യനിലൂടെ ഐസ്വാള്‍ എഫ് സിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 36ാം മിനുട്ടില്‍ മെഹ്മൂദ് അല്‍ അമാന സ്‌പോര്‍ട്ടിംഗ് ഗോവക്കായി സമനില ഗോള്‍ നേടി.