ദുംഗ ബ്രസീല്‍ പരിശീലകനായി തുടരും

Posted on: April 7, 2016 5:49 am | Last updated: April 7, 2016 at 12:50 am
SHARE

SOCCER-BRAZIL/DUNGAറിയോ ഡി ജനിറോ: ദുംഗ ബ്രസീല്‍ ടീമിന്റെ കോച്ചായി തുടരും. വരാനിരിക്കുന്ന കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനും ഒളിമ്പിംക് ഗെയിംഗിസിനും ബ്രസീല്‍ ടീം ദുംഗയുടെ കീഴില്‍ തന്നെ കളിക്കാനിറങ്ങുമെന്ന് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഗില്‍മാര്‍ റിനാള്‍ഡോ വ്യക്തമാക്കി.
സമീപകാലത്ത് ബ്രസീല്‍ ടീമിന്റെ പ്രകടനം പ്രതീക്ഷക്കുയരാത്ത സാഹചര്യത്തില്‍ ദുംഗയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ ദുംഗയെ മാറ്റുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും ഒളിമ്പിക്‌സിനും കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനും ദുംഗയായിരിക്കും പരിശീലകനെന്ന് ഒന്നര വര്‍ഷം മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും ഗില്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ പ്രകടനത്തെക്കുറിച്ച് മൊത്തത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയും കോപ അമേരിക്കയിലും ഒളിമ്പിക്‌സിലും ടീമിന്റെ പ്രകടനം എങ്ങനെയായിരിക്കണമെന്ന് വിലയിരുത്തലുമാണ് യോഗത്തിലുണ്ടായതെന്നും ഗില്‍മാന്‍ വ്യക്തമാക്കി. ലോകകപ്പ് യോഗ്യതയില്‍ തെക്കെ അമേരിക്ക സോണില്‍ ബ്രസീല്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. ആറ് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞത് വെറും രണ്ടെണ്ണത്തില്‍ മാത്രം.