ഇസില്‍ നാശം പ്രഥമ പരിഗണന: ഒബാമ

Posted on: April 7, 2016 5:47 am | Last updated: April 7, 2016 at 12:48 am
SHARE

വാഷിംഗ്ടണ്‍: ഇസില്‍ ഭീകരരെ നശിപ്പിക്കുന്നത് തന്റെ പ്രഥമ പരിഗണനയിലൊന്നാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. അവരുടെ നേതാക്കളേയും സാമ്പത്തിക ശൃംഖലകളേയും മറ്റ് സൗകര്യങ്ങളും തകര്‍ക്കുന്നത് തുടരുമെന്നും അവരെ തോല്‍പ്പിക്കുമെന്നും വൈറ്റ് ഹൗസില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഒബാമ പറഞ്ഞു. തുര്‍ക്കി മുതല്‍ ബെല്‍ജിയം വരെ നമ്മള്‍ കണ്ടതാണ്. കനത്ത ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി അവര്‍ക്കിപ്പോഴുമുണ്ട്.
നയതന്ത്ര പരമായും ഇന്റലിജന്‍സ്, സൈനിക ശേഷികള്‍ ഉപയോഗിച്ചും ഭീകരരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങള്‍, സൈനിക സഖ്യം തുടരണമെന്നും അദ്ദേഹം പറഞ്ഞു. റഖയിലും മൂസ്വിലിലും താവളങ്ങളുറപ്പിക്കത്തക്ക ശക്തമായ നിലയില്‍ അവര്‍ തുടരുന്നത് ഇനിയും സഹിക്കാനാകില്ലെന്നും ഒബാമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here