Kerala
ഹാജിമാര്‍ ഒന്നാം ഗഡു 23 നകം ബാങ്കിലടക്കണം
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ ഒന്നാം ഗഡു തുകയായ 81,000 രൂപ ഈ മാസം 23 നകം ബാങ്കിലടക്കണം. തുക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖകളില്‍ അടക്കാവുന്നതാണ്. അപേക്ഷകര്‍ തുകബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. പേ ഇന്‍ സ്ലിപിന്റെ ഒറിജിനലും ഒരു കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. പേ ഇന്‍ സ്ലിപിന്റെ “പില്‍ഗ്രിം കോപി ” മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഈ മാസം തന്നെ ഹാജരാക്കാവുന്നതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റ കോപ്പി ഹജ്ജ് അപേക്ഷാ ബുക്കില്‍ ലഭ്യമാണ്. പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേക റഫറന്‍സ് നമ്പറുകളായിരിക്കും. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ് ഹജ്ജ് കമ്മിററിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. www.hajcommittee