Connect with us

Malappuram

അഞ്ച് സംസ്ഥാനങ്ങളില്‍ ഹജ്ജ് കമ്മിറ്റിയില്ല

Published

|

Last Updated

കൊണ്ടോട്ടി: ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഹജ്ജ് കമ്മിറ്റിയില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, സിക്കിം സംസ്ഥാനങ്ങളിലാണ് ഹജ്ജ് കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. ഇതര സംസ്ഥനങ്ങളിലുള്ളതു പോലെ ഈ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ജനസംഖ്യയില്ലെന്നാണ് ഭരണകൂടം ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഈ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ജനസംഖ്യയില്‍ ആനുപാതിക വര്‍ധനയുണ്ട്.
മേല്‍ സംസ്ഥാനങ്ങളിലെ മുസ്‌ലികളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അസമിലെ മുസ്‌ലിം ജനസംഖ്യ കണക്കാക്കുന്നത്. ഇതിനനുസരിച്ചാണ് അസമിലേക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുന്നത്. കാലങ്ങളായി അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ അസം ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ഹജ്ജിനു പുറപ്പടുന്നത്.

Latest