Connect with us

Gulf

സ്വകാര്യതക്ക് ഉപാധികളുമായി വാട്‌സ്ആപ്പ്

Published

|

Last Updated

ദുബൈ: വാട്‌സ്ആപ് ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന് സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകാത്ത തരത്തില്‍ രഹസ്യകോഡാക്കാനുള്ള സംവിധാനവുമായി (എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍) വാട്‌സ്ആപ് രംഗത്ത്. ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ക്കും പരസ്പര ആശയ കൈമാറ്റത്തിനും പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നവീകരണമെന്ന് വാട്‌സ്ആപ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇവര്‍ അയക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു ഫയലുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവ ഡിഫോള്‍ട്ടായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമൊഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ഉപഭോക്താക്കള്‍ ഗ്രൂപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്കും ഹാക്കര്‍മാര്‍ക്കും മനസിലാക്കാനോ വായിക്കാനോ സാധിക്കില്ല.
watsaappഅതേ സമയം ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ ഗവണ്‍മെന്റുകള്‍ക്ക് ചോര്‍ത്തി നല്‍കാന്‍ കമ്പനി തീരുമാനിച്ചാലും സാധിക്കില്ലെന്നതാണ് ഈ അപ്‌ഡേഷന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്യൂരിറ്റി ടെക്‌നോളജി ഉപയോഗിച്ചാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ഒരു ഡിവൈസില്‍ നിന്നും മറ്റൊരു ഡിവൈസിലേക്ക് അയക്കുന്ന സന്ദേശം ചോര്‍ത്താനാവില്ല.
ഈ സംവിധാനം പ്രവര്‍ത്തനമാക്കാന്‍ ഉപഭോക്താക്കളുടെ ചാറ്റ് ബോക്‌സിലെ ഏതെങ്കിലും കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്‍ഡ് ടു എന്‍ഡ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ക്യു ആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്താല്‍ ഇരുവര്‍ക്കുമിടയില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ആകും.

Latest