മലേഷ്യന്‍ ഓപ്പണ്‍ സീരീസ്: സൈന നെഹ്‌വാളും പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍

Posted on: April 6, 2016 9:59 pm | Last updated: April 6, 2016 at 9:59 pm
SHARE

sainaക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ പുരുഷ വിഭാഗത്തില്‍ പ്രണോയിയും ശ്രീകാന്തും പുറത്തായി. തായ്‌ലാന്‍ഡിന്റെ നിച്ചോണ്‍ ജിന്ദാപോളിനെ പരാജയപ്പെടുത്തിയാണ് സൈന രണ്ടാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയുടെ വിജയം. സ്‌കോര്‍: 21-16, 21-7. അരമണിക്കൂര്‍ മാത്രമാണ് സൈന എതിരാളിയെ വീഴ്ത്താന്‍ എടുത്തത്. അടുത്ത റൗണ്ടില്‍ കൊറിയയുടെ ബയ് യോണ്‍ ജുവിനെ സൈന നേരിടും.

സിന്ധു ചൈനയുടെ ബിന്‍ജിയോയെ പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. 40 മിനിറ്റ് പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ജയിച്ചത്. സ്‌കോര്‍: 21-16, 21-17. ശ്രീകാന്തിനെ ചൈനയുടെ തിയാന്‍ ഹുവി പരാജയപ്പെടുത്തിയപ്പോള്‍ പ്രണോയിയെ ജപ്പാന്റെ കെന്റോ മൊമൊറ്റോ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here