ജീവകാരുണ്യ ഫണ്ട് കൈമാറി

Posted on: April 6, 2016 9:00 pm | Last updated: April 6, 2016 at 9:42 pm
കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു   സ്മിതക്കു  ചികിത്സാ സഹായ ഫണ്ട് കൈമാറുന്നു
കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു സ്മിതക്കു ചികിത്സാ സഹായ ഫണ്ട് കൈമാറുന്നു

ജിദ്ദ:ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തുടര്‍ ചികത്സക്കായി നാട്ടിലേക്ക് പോവുന്ന ജിദ്ദ നവോദയ ഷറഫിയ ഏരിയ അല്‍ മജാല്‍ യൂണിറ്റ് അംഗം കോട്ടയം സ്വദേശിനി സ്മിതക്ക് നവോദയ കുടുംബവേദി സ്വരൂപിച്ച ധനസഹായം കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു കൈമാറുന്നു. കുടുംബവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശബ്‌നം റഹ്മാന്‍, കരുണ മോഹന്‍, വിജയകുമാരി, നാജറഫീഖ്, ഷറഫിയ ഏരിയ എക്‌സിക്യുട്ടീവ് അംഗം അനുപമ ബിജുരാജ്, യൂണിറ്റ് അംഗങ്ങളായ ആമിന ബീവി കോട്ടയം, സക്കീന ബീവി ഏറണാകുളം എന്നിവര്‍ സംബന്ധിച്ചു.