പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തൂഷാര്‍ വെള്ളാപ്പള്ളി

Posted on: April 6, 2016 8:17 pm | Last updated: April 6, 2016 at 8:17 pm
SHARE

PINARAYI VIJAYAN VELLAPPALLI NANDESHANതിരുവനന്തപുരം: മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമെന്നു പറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മദ്യ നിരോധനം ഒരിക്കലും പൂര്‍ണ്ണനിജയം കൈവരിക്കില്ലെന്ന് തൂഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ മദ്യവര്‍ജ്ജനമെന്ന എല്‍ഡിഎഫ് ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് തുഷാര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്.

മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്ന് ഇന്നും ആവര്‍ത്തിച്ച പ്രഖ്യാപിച്ച പിണറായി വിജയന്‍ മദ്യനിരോധനം പ്രായോഗികമല്ലാത്ത കാര്യമാണെന്ന് കൂടി ഇന്ന് വിശദമാക്കി. കൂടാതെ മദ്യം പൂര്‍ണമായി നിരോധിച്ചാല്‍ അത്യാപത്ത് ഉണ്ടാകും. നാട്ടിലുളള മദ്യവര്‍ജന സമിതികളുമായി ബന്ധപ്പെട്ട് അവര്‍ വഴി എല്‍ഡിഎഫിന്റെ നയം നടപ്പിലാക്കാന്‍ ശ്രമിക്കും. ഇത് സംബന്ധിച്ച നിലപാടുകള്‍ നേരത്തെ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here