ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ലണ്ടനില്‍ രണ്ടു ബില്യന്‍ ഡോളര്‍ പദ്ധതി

Posted on: April 6, 2016 8:04 pm | Last updated: April 7, 2016 at 8:40 pm
SHARE

East villageദോഹ: ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ വികസന വിഭാഗമായ ഖത്വരി ദിയാര്‍, ലണ്ടനില്‍ രണ്ടു ബില്യന്‍ ഡോളര്‍ നിക്ഷേപത്തില്‍ ഹോം റന്റല്‍ ബിസിനസ് പദ്ധതി നടപ്പിലാക്കുന്നു. ബൃട്ടീഷ് ഡവലപര്‍ കമ്പനിയായ ഡിലാന്‍സി എസ്റ്റ്‌റ്‌റേറ്റുമായും ഡച്ച് പെന്‍ഷന്‍ ഫണ്ടുമായും സഹകരിച്ചാണ് പദ്ധതി.
യു കെ തലസ്ഥാനത്ത് 4,000 വീടുകളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. സ്ട്രാറ്റ് ഫോര്‍ഡില്‍ മുന്‍ ഒളിംപിക് അത്‌ലറ്റിന്റെ വില്ലേജ് 2011ല്‍ ദിയാറും ഡിലാന്‍സി എസ്റ്റേറ്റും സ്വന്തമായിക്കിയിരുന്നു. 794 ദശലക്ഷം ഡോളറിനായിരുന്നു ഇടപാട്. സെന്‍ട്രല്‍ ലണ്ടനിലെ എലിഫന്റ് ആന്‍ഡ് കാസിലിലും പ്രോപ്പര്‍ട്ടി വാങ്ങിയിരുന്നു. ലണ്ടനിനെല രണ്ടു മുന്‍നിര റെന്റഡ് സെക്ടര്‍ സ്‌കീമുകളുടെ ലയനമാണ് ഒന്നാംഘട്ടത്തില്‍ നടക്കുന്നതെന്നും ബ്രിട്ടീഷ് നഗരത്തില്‍ താങ്ങാവുന്ന നിരക്കില്‍ മികച്ച പാര്‍ട്ടിട സൗകര്യം വാടകക്കു ലഭ്യമാക്കുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്നും ഖത്വരി ദിയാര്‍ യൂറോപ്പ് ആന്‍ഡ് അമേരിക്കാസ് ഡവലപ്‌മെന്റ് ഓഫീസര്‍ ശൈഖ് ജാസിം അല്‍ താനി പറഞ്ഞു. സ്ട്രാറ്റ്‌ഫോര്‍ഡില്‍ 3000 വീടുകളുള്ള ഒരു പദ്ധതി ഖത്വരി ദിയാര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. മറ്റൊരു സംയുക്ത സംരഭത്തിലൂടെ 600 വീടുകളും സ്റ്റുഡന്റ്‌സ് ഹൗസിംഗ് യൂനിറ്റുകളും നിര്‍മിക്കുന്നു. ബ്രിട്ടീഷ് ആസ്ഥാനത്ത് വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലാണ് ഖത്വര്‍ നിക്ഷേപം നടത്തുന്നത്.