Connect with us

Gulf

പ്രഥമ സ്‌പോര്‍ട്‌സ് മെഡിസിന്‍ സമ്മേളനം ഈ മാസം 23നും 24നും ദോഹയില്‍

Published

|

Last Updated

ദോഹ: ഗള്‍ഫിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സ് ഈ മാസം 23, 24 തീയതികളില്‍ ദോഹയില്‍ നടക്കും. ജി സി സി ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സിലുമായി സഹകരിച്ച് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ഹോസ്പിറ്റല്‍ ആയ ആസ്പിറ്റര്‍ ആണ് സമ്മേളനത്തിന്റെ സംഘാടകര്‍.
ജി സി സി രാജ്യങ്ങളിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും പങ്കുവെപ്പും ശക്തിപ്പെടുത്തുന്നതിനും ഈ രംഗത്തെ പുതിയ അറിവുകളും കണ്ടുപിടുത്തങ്ങലളും മനസ്സിലാക്കുകയും ലക്ഷ്യം വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്ത് രാജ്യാന്തര തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ജി സി സി രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, ഗവേഷകര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുകയും വര്‍ക്ക്‌ഷോപ്പ് നയിക്കുകയും ചെയ്യും. അത്‌ലറ്റുകളുടെ ആരോഗ്യം സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചകള്‍. പരുക്കുകളുടെ വര്‍ധന, പെട്ടെന്നുള്ള ഹൃദ്‌രോഗ മരണങ്ങള്‍ തടയല്‍, ഇമാജിന്‍ ഇന്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് പരുക്കുകളും തളര്‍ച്ചയും തടയുക എന്നീ വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ നടക്കും. മികച്ച അത്‌ലറ്റുകളുടെ ആരോഗ്യപോഷണം, ഇ സി ജി, ഇന്‍ജുറി എന്നിവയുടെ പരിശോധന എന്നിവയില്‍ വര്‍ക്ക്‌ഷോപ്പും നടക്കും.
സമ്മേളനത്തില്‍ ഇംഗ്ലീഷിലും അറബിയിലും പ്രഭാഷണങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ലോകോത്തര വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള മികച്ച അവസരമാണ് സമ്മേളനത്തിലൂടെ ഒരുക്കുന്നതെന്ന് ആസ്പിറ്റര്‍ ഹോസ്പിറ്റല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് മെഡിസിന്‍ മേഖലയില്‍ വ്യത്യസ്തവും ഗുണകരവുമായ പ്രവര്‍ത്തനങ്ങളാണ് ആസ്പിറ്റര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ചു വരുന്നത്. ജി സി സിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ റഫറല്‍ ആശുപത്രി കൂടിയാണിത്. അത്‌ലറ്റുകളുടെ മികവ് ഉയര്‍ത്തുന്നതിനു വണ്ടിയുള്ള ചികിത്സകള്‍ ഒരുക്കുകയാണ് മുഖ്യ ലക്ഷ്യം.

Latest