ബാര്‍ കേസ്: വിജിലന്‍സ് കോടതി നടപടിക്കെതിരെ കെഎം മാണി ഹൈക്കോടതിയില്‍

Posted on: April 6, 2016 6:27 pm | Last updated: April 7, 2016 at 9:05 am
SHARE

k m maniകൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി ഹൈക്കോടതിയില്‍ ഹരജി നല്‍കി. എസ്പി ആര്‍ സുകേശന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇത് പൂര്‍ത്തിയാകും വരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹരജിയിലെ ആവശ്യം.