Connect with us

Gulf

ഷാര്‍ജയിലും 35 ദിര്‍ഹം വിമാനത്താവള ഫീസ് വരുന്നു

Published

|

Last Updated

ഷാര്‍ജ: ദുബൈക്ക് പിന്നാലെ ഷാര്‍ജയും 35 ദിര്‍ഹം വിമാനത്താവള ഫീസ് ചുമത്താന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശത്തിന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കാണ് ഫീസ് ചുമത്തുക. ഷാര്‍ജ ഉപ ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. വിമാനത്താവളംവഴി കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരും ഫീസ് നല്‍കേണ്ടി വരും.

രണ്ടു വര്‍ഷത്തില്‍ താഴെ രാജ്യത്ത് തങ്ങി മടങ്ങുന്നവരും വിമാനക്കമ്പനികളിലെ ജോലിക്കാരും ഫീസില്‍ നിന്ന് ഒഴിവാക്കിയവരില്‍ ഉള്‍പെടും. എന്നാല്‍ എന്ന് മുതലാണ് ഫീസ് ഈടാക്കി തുടങ്ങുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ചയായിരുന്നു വിമാനത്താവള വികസനം മുന്നില്‍ കണ്ട് ഫീസ് ചുമത്താന്‍ ദുബൈ തീരുമാനിച്ചത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമായിരുന്നു ഫീസ് ചുമത്താന്‍ ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest