സികെ ജാനുവിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

Posted on: April 6, 2016 2:29 pm | Last updated: April 6, 2016 at 7:16 pm
SHARE

ck januആലപ്പുഴ: ജനാധിപത്യ രാഷട്രീയ സഭ എന്ന പുതിയ പാര്‍ട്ടിയുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി. കെ. ജാനു. പാര്‍ട്ടി എന്‍ഡിഎയുമായി സഹകരിക്കുമെന്ന് ജാനു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്നും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സഹകരിക്കുയെന്നും അവര്‍ വ്യക്തമാക്കി. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ജാനു തന്റെ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ ഗോത്രമഹാസഭയും ഊരുവികസന മുന്നണിയും മത്സരിക്കില്ലെന്ന് എം. ഗീതാനന്ദന്‍ പറഞ്ഞെങ്കില്‍ അത് ഏത് സാഹചര്യത്തിലാണെന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ജാനുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഗോത്രമഹാസഭ നേതാക്കള്‍ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.