സിപിഎമ്മും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായി:വി എം സുധീരന്‍

Posted on: April 6, 2016 2:01 pm | Last updated: April 6, 2016 at 2:01 pm

sudheeranതിരുവനന്തപുരം: മദ്യനയത്തില്‍ പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. സിപിഐഎമ്മും മദ്യ ലോബിയും തമ്മില്‍ അവിശുദ്ധബന്ധം പുറത്ത് വന്നതായി സുധീരന്‍ പറഞ്ഞു. അടച്ച ബാറുകള്‍ തുറപ്പിക്കാമെന്ന അപ്രാഖ്യപിത ഉറപ്പ് സിപിഐഎം നല്‍കിയിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ പ്രകടമായ രൂപമാണ് ഇന്ന് പിണറായിയുടെ ഭാഗത്തു നിന്നും വന്നിട്ടുള്ളതെന്ന് വിഎം സുധിരന്‍ പറഞ്ഞു. സുപ്രീം കോടതി അംഗീകരിച്ച മദ്യനയം അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന് ദുര്‍ബലത വന്നാല്‍ അടച്ചിട്ട ബാറുകല്‍ തുറന്നു കൊടുക്കാമെന്ന അപ്രാഖ്യാപിത നയം ഇവിടെ നിലനില്‍ക്കുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി ഉയര്‍ത്തിയ മദ്യനയത്തിനെതിരെ ശബ്ദമുയര്‍ത്തിയത് കേരളത്തിലെ ബാറുടമകളും സിപിഐഎമ്മും മാത്രമാണെന്ന് വിഎം സുധീരന്‍ ആരോപിച്ചു.

മദ്യനിരോധനം പ്രായോഗികമല്ല മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫിന്റെ നയമെന്ന് പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. മദ്യനിരോധനം ഭവിഷ്യത്തുകളുണ്ടാക്കുമെന്നതിനെ തുടര്‍ന്നാണ് മദ്യവര്‍ജ്ജനം ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.