Connect with us

International

പോളണ്ട് സമ്പൂര്‍ണ ഗര്‍ഭഛിദ്ര നിരോധത്തിലേക്ക്

Published

|

Last Updated

വാര്‍സോ: ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കാന്‍ പോളണ്ട് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ ഗര്‍ഭഛിദ്രവും വരെ നിരോധിക്കാനാണ് നീക്കം. പോളണ്ടിലെ കത്തോലിക്ക ബിഷപ്പുമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് രാജ്യത്തെ നേതാക്കള്‍ അനുകുലമായി പ്രതികരിച്ചു. എന്നാല്‍ ഇതിനെതിരെ തലസ്ഥാനമായ വാര്‍സോയില്‍ പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി എത്തി. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള രാജ്യങ്ങളില്‍ നിലവില്‍ ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയന്ത്രണം ഉള്ള രാജ്യമാണ് പോളണ്ട്. എന്നാല്‍ നിയമവിരുദ്ധമായി ധാരാളം ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പൂര്‍ണമായും ഗര്‍ഭഛിദ്രം നിരോധിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് മാസങ്ങളായി രാജ്യത്തിനകത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Latest