Connect with us

International

ഇറാഖിലെ കുര്‍ദിശ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം ശക്തമാക്കി

Published

|

Last Updated

ബഗ്ദാദ്/ഇസ്തംബൂള്‍: ഇറാഖിലെ കുര്‍ദിശ് കേന്ദ്രങ്ങളില്‍ തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം. കുര്‍ദിസ്ഥാന്‍ വര്‍കേഴ്‌സ് പാര്‍ട്ടി (പി കെ കെ)യുടെ ശക്തി കേന്ദ്രങ്ങളിലാണ് തുര്‍ക്കി സൈന്യം വ്യോമാക്രണം ശക്തമാക്കിയത്. വടക്കന്‍ ഇറാഖിലെ ഖ്വാന്‍ഡിലിലേയും സമീപത്തെയും പി കെ കെയുടെ ആയുധശാലകളിലും മറ്റുമാണ് സൈന്യം ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ ജൂലൈ മുതല്‍ ആരംഭിച്ച കുര്‍ദിശ് കേന്ദ്രങ്ങള്‍ക്കെതിരെയുള്ള വ്യോമാക്രമണം വെടിനിര്‍ത്തലിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍ കുര്‍ദിശ് ആക്രമണം ശക്തമായതോടെയാണ് വീണ്ടും വ്യോമാക്രമണം ആരംഭിച്ചതെന്ന് തുര്‍ക്കി സൈനിക വക്താക്കള്‍ അറിയിച്ചു.

സൈന്യവും കുര്‍ദിശ് വിഭാഗവും തമ്മിലുള്ള ഏറ്റമുട്ടലില്‍ സാധാരണക്കാരടക്കം ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച തുര്‍ക്കിയുടെ യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍ 24 പി കെ കെ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.
1984ല്‍ പി കെ കെ നടത്തിയ സായുധ കാലപത്തിന് ശേഷം ഇതുവരെ 40,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.