മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് എല്‍.ഡി.എഫ് നയം: പിണറായി

Posted on: April 6, 2016 10:58 am | Last updated: April 6, 2016 at 6:34 pm
SHARE

pinarayiകോഴിക്കോട്: ഇടത് മുന്നണിയുടെ മദ്യനയം വ്യക്തമാക്കി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യ വര്‍ജ്ജനമാണ് എല്‍.ഡി.എഫ് നയംമെന്നും പിണറായി വിജയന്‍ പറഞ്ഞു. വര്‍ജനത്തിലൂടെ മദ്യത്തിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരികയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. മദ്യ നിരോധം പ്രായോഗികമല്ലെന്ന് മുമ്പ് തെളിയിക്കപ്പെട്ടതാണ്. മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന അത്യാപത്ത് മനസിലാക്കി കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നും പിണറായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യ വര്‍ജന സമിതികളുമായി ചേര്‍ന്ന് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടക്കുക. മദ്യത്തെ
പ്രോല്‍സാഹിപ്പിക്കുന്നവരല്ല ഇടതു മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് നയം വ്യക്തമാക്കണമെന്ന മുഖ്യന്ത്രിയുടെ ആവശ്യം തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വി.എം.സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. ജനങ്ങള്‍ തള്ളിയ ഭരണാധികാരിയാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി എന്തെങ്കിലും അസംബന്ധം ഉന്നയിച്ചാല്‍ അതനുസരിച്ച് പ്രതികരിക്കാന്‍ ബാധ്യതപ്പെട്ടവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫിന്റെ മദ്യ നയം പുന:പരിശോധിക്കുമെന്ന് നേരത്തെ പിണറായി പറഞ്ഞിരുന്നു. ഇക്കാര്യത്തെ അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രസ്താവന നടത്തിയിരുന്നു. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here