Connect with us

Kerala

ഗണേഷിനെക്കുറിച്ച് വി എസ് അഭിപ്രായം വ്യക്തമാക്കണം: മുഖ്യമന്ത്രി

Published

|

Last Updated

കൊല്ലം: മദ്യനയത്തിന്റെ പേരില്‍ പുറത്തുപോയ ആളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ചവറയില്‍ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചവറയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫിന്റെ മദ്യനയം എന്താണ്. പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തില്‍ വന്നാല്‍ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ് – മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ സരിത പറഞ്ഞ കാര്യങ്ങളില്‍ ഒരു ശതമാനം പോലും ശരിയാണെങ്കില്‍ അധികാരത്തില്‍ എന്നല്ല പൊതുമണ്ഡലത്തില്‍ പോലും നില്‍ക്കാന്‍ താന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.