സരിതയുടെ കത്തിന് പിന്നില്‍ ഗണേഷ് കുമാര്‍: ജഗദീഷ്

Posted on: April 6, 2016 6:41 am | Last updated: April 6, 2016 at 9:42 am
SHARE

jagadheeshകൊല്ലം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ കത്തിന് പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ആണെന്ന് പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷ്. കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. സുഹൃത്തിന്റെ കൈപ്പട തനിക്ക് മുപ്പത് വര്‍ഷമായി അറിയാം. എന്നാല്‍ ആ കൈപ്പട ഇവിടെ ചെലവാകില്ലെന്നും ജഗദീഷ് പറഞ്ഞു. മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ചെളിവാരി എറിയുന്നതിന് വേണ്ടി ഗണേഷ് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു ആരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം. ആ സ്‌ഫോടക വസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഗണേഷിന്റെ കൈയിലിരുപ്പുകൊണ്ടാണ് മന്ത്രിസ്ഥാനം പോയത്. സാധാരണക്കാരനായ തനിക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകും. തന്നെ കുറിച്ച് അപവാദം പറയാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിന്റെ കഥകള്‍ ഒരോന്നായി പുറത്ത് വിടുമെന്ന് ജഗദീഷ് മുന്നറിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here