സമ്മതിദായകര്‍ക്ക് ബോധവത്കരണവുമായി കാവ്യാമാധവന്‍ ജില്ലയിലെത്തി

Posted on: April 6, 2016 4:37 am | Last updated: April 5, 2016 at 10:37 pm
SHARE

കാസര്‍കോട്: സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതി നൂറ് കണക്കിന് സമ്മതിദായകരെ സാക്ഷിനിര്‍ത്തി ചലച്ചിത്രതാരം കാവ്യാമാധവന്‍ ഞാന്‍ വോട്ടു ചെയ്യും കടമ നിര്‍വ്വഹിക്കും’എന്ന സൈന്‍വാളില്‍ ഒപ്പുവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് വിഭാഗം ഭീമനടി ടൗണില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്താണ് ചലച്ചിത്രതാരം കാവ്യാ മാധവന്‍ സൈന്‍വാളില്‍ ഒപ്പുവെച്ചത്.
ചടങ്ങില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു. സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതുന്ന സമ്മതിദാന പ്രതിജ്ഞ കളക്ടര്‍ ചൊല്ലിക്കൊടുത്തപ്പോള്‍ കാവ്യാമാധവനും കൂടിനിന്ന സമ്മതിദായകരും ഏറ്റുചൊല്ലി. സബ് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, വെളളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, ഭീമനടി വില്ലേജ് ഓഫീസര്‍ എം സുമിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ സ്വാഗതവും സ്വീപ് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെടി ശേഖര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here