എസ് വൈ എസ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ചെറുവത്തൂരില്‍ അഞ്ച് കേന്ദ്രണങ്ങളില്‍

Posted on: April 6, 2016 4:47 am | Last updated: April 5, 2016 at 10:35 pm

ചെറുവത്തൂര്‍: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്‌കൂള്‍ഓഫ് ഖുര്‍ആന്‍ ചെറുവത്തൂര്‍ സോണിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്താന്‍ സോണ്‍ കമ്മറ്റി തീരുമാനിച്ചു.
ചെറുവത്തൂര്‍, നീലമ്പാറ, അത്തൂട്ടി, പെട്ടിക്കുണ്ട്, കൊല്ലാട എന്നിവിടങ്ങളിലാണ് പ്രതിവാര ഖുര്‍ആന്‍ പഠനവേദി നടക്കുക. ക്ലാസ്സെടുക്കുന്നതിന് ഹംസ മിസ്ബാഹി ഓട്ടപപടവ്, സഈദ് സഅദി കാവുംപാടി, നൗഷാദ് അമാനി നീലമ്പാറ, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, റാഫി അമാനി അല്‍ അസ്ഹരി എന്നിവരെ തിരഞ്ഞെടുത്തു.
സോണ്‍തല ഉദ്ഘാടനം ഇന്ന് രാവില 10.30ന് ചെറുവത്തൂര്‍ കുഴിഞ്ഞാടി മര്‍കസില്‍ നടക്കും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് യൂസുഫ് മദനി ഉദ്ഘാടനം ചെയ്യും. ഫള്‌ലുബിന്‍ അബ്ബാസ്, ലത്തീഫ് കൊളപ്പുറം, ഇബ്‌റാഹീം ബാഖവി,അയ്യൂബ് നീലമ്പാറ, വി പി യു അശ്‌റഫ് ഓട്ടപ്പടവ്, സക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.